The Poem of the Man God
മരിയ വാള്‍തോര്‍ത്ത
Original Title: II Poema Dell' Uomo Dio
All rights reserved in all countries
Copy right 1989
By Centro Editoriale Valtoriano
Isla del Liri Fr.Italy
English Title:The Poem of the Man God
Translated from Italian by:Nicandro Picozi M.A.D.D.
Content
പല ഗണ്ഡങ്ങളായി രജിച്ചിട്ടുള്ള ഈ കൃതിയുടെ മുഖ്യ ഭാഗം ഈശോയുടെ ജീവചരിത്രമാണ് . അത്
കന്യകമാതാവിന്റെ ജനനം, ബാല്യം എന്നിവയില്‍ ആരംഭിച്ച് അവളുടെ സ്വര്‍ഗാരോഹണത്തില്‍ അവസാനിക്കുന്നു . മരിയുടെ ലേഖനത്തില്‍ 'കൊച്ചു ജോണിന് വെളിവാക്കപ്പെട്ട യേശു ക്രിസ്തുവിന്റെ സുവിശേഷം' എന്ന പേരാണ് നല്‍കപ്പെട്ടിരുന്നത് . എന്നാല്‍ ആദ്യ പ്രസിദ്ധീകരണത്തില്‍ കുറെക്കൂടെ ലളിതമായി 'ഈശോയുടെ കവിത' എന്ന പേരു നല്‍കപ്പെട്ടു.
എന്നാല്‍ ഈ പേര് വേറെ ഏതോ ഒരു ഗ്രന് ഥ ത്തിനുണ്ട് എന്നാ കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ "ദൈവ മനുഷ്യന്റെ സ്നേഹ ഗീത" എന്ന പേര് നല്കപെട്ടു . ആ പേരാണ് ഇന്ന് നിലനില്‍ക്കുന്നത് .
എന്നാലും ഇതൊരു സുവിശേഷം തന്നെയാണ് . നിലവിലുള്ള സുവിശേഷത്തെ മാറ്റുന്നതോ അതിനു പകരമുള്ളതോ അല്ല ; പ്രത്യുത, അതുതന്നെ ആവര്‍ത്തിച്ചു പറയുന്നതാണ് . ഇത് കൂടുതല്‍ വെളിച്ചം വീശി കൂടുതല്‍ വ്യക്തതയും പരസ്പര ബന്ധവുമുള്ള വിവരണങ്ങളാല്‍ മനുഷ്യ ഹൃദയങ്ങളില്‍ ഈശോയോടും മാതാവിനോടും ഉള്ള സ്നേഹം ഉജ്ജീവിപ്പിക്കുന്നു . ഓരോ സംഭവത്തിന്റെയും പഠനത്തിന്റെയും പശ്ചാത്തലവും പരസ്പര ബന്ധവും എല്ലാം വെള്ളിതിരയിലെന്നപോലെ സജ്ജീവമാക്കുന്നു .ഇവയെല്ലാം മരിയ വല്തോര്‍ത്തക്ക് ഈശോ വെളിപ്പെടുത്തിക്കൊടുത്തു . അവളെ കൊച്ചു ജോണ്‍ എന്നാണ് ഈശോ വിളിച്ചിരുന്നത് . തന്റെ പ്രിയ ശിഷ്യനായിരുന്ന യോഹന്നാന്‍ സുവിശേഷകനോട് അടുത്ത ഒരു സ്ഥാനം മരിയക്ക് നല്‍കുവാനാണ് ഈശോ മരിയയെ അങ്ങനെ വിളിച്ചത് . 'കൊച്ച് ' എന്ന് കൂട്ടിച്ചേര്‍ത്തതിന്റെ കാരണം , അവളുടെ ലേഖനങ്ങള്‍ വിപുലമാണെന്‍കിലും സുവിശേഷകന്മാരുടെ പുസ്തകങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നത് കൊണ്ടാണ് . കാതലായ കാര്യങ്ങളെല്ലാം സുവിശേഷകന്മാര്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രതിപാദിച്ചിട്ടുണ്ട് . Wufoo Designed By Jinto Jose

The book in malayalam is available ?
ReplyDeleteYes.
ReplyDeleteദൈവമനുഷ്യന്റെ സ്നേഹഗീത മലയാളം book ഓൺലൈൻ available ano ???
ReplyDelete